ബിഹാറില്‍ കനയ്യ കുമാറിന്‍റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്
ബിഹാറില്‍ സിപിഐ നേതാവ് കനയ്യ കുമാറിന്‍റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സോപാള് ജില്ലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത ശേഷം സഹര്‍സയിലേക്ക് മടങ്ങവെയാണ് കനയ്യ സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലേറുണ്ടായത്.
കനയ്യ കുമാറിനു നേരെ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. എന്നാല്‍ ആക്രമണത്തില്‍ കനയ്യ കുമാറിന് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ടു.

No comments