Breaking News

വിജയ് ഇപ്പോഴും ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍; ചെന്നൈയിലെ വസതിയിലെത്തിച്ചു

ചോദ്യം ചെയ്യുന്നതിനായി ആദായവകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പര്‍ താരം വിജയിയെ ചെന്നൈയിലെ വസതിയിലെത്തിച്ച്‌ ചോദ്യം ചെയ്യുന്നത് തുടരുന്നു. ആദായ നികുതി വകുപ്പിന്‍റെ വാഹനത്തിലാണ് വിജയിയെ കൊണ്ട് വന്നത്. പനയൂരിലെ വസതിയില്‍ വച്ച്‌ ഇപ്പോഴും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. രേഖകള്‍ പരിശോധിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിശദീകരണം. ബിഗില്‍ സിനിമയില്‍ പ്രതിഫലം വാങ്ങിയതിന്റെ രേഖകള്‍ ആവശ്യപ്പെട്ടതായാണ് വിവരം.
വിജയ് അഭിനയിച്ച ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണ കമ്ബനിയായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ പിന്നിട്ടെന്നാണ് വിവരം.

No comments