Breaking News

ശഹീന്‍ ബാഗില്‍ ബുര്‍ഖ ധരിച്ച്‌ ബി.ജെ.പി അനുയായി..!! പിന്നീട് സംഭവിച്ചത്..!!

ശഹീന്‍ ബാഗില്‍ നാടകീയ രംഗങ്ങള്‍. സംശയാസ്പദമായ സാഹചര്യത്തില്‍ ശഹീന്‍ ബാഗിലെ പ്രതിഷേധ വേദിയേയും സമരക്കാരെയും രഹസ്യമായി കാമറയില്‍ പകര്‍ത്തുകയായിരുന്ന ബി.ജെ.പി അനുയായിയെ പ്രതിഷേധക്കാര്‍ പിടികൂടിയതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്.

ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്ന, ബി.ജെ.പി അനുയായി ഗുഞ്ച കപൂറിനെയാണ് പ്രതിഷേധക്കാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. റൈറ്റ് നരേറ്റീവ് എന്നൊരു യൂട്യൂബ് ചാനലും ഇവര്‍ നടത്തുന്നുണ്ട്. ബുര്‍ഖ ധരിച്ചെത്തിയ ഗുഞ്ച കപൂറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

സമരക്കാരോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച ഗുഞ്ച പ്രതിഷേധക്കാരുടെ സംശയമുനയിലായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പക്കല്‍ നിന്നും കാമറയും കണ്ടെത്തുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തി ഗുഞ്ചയെ കസ്റ്റഡിയിലെടുത്തു. ചില ടിവി ചാനലുകളില്‍ ബി.ജെ.പിയെ പിന്തുണച്ച്‌ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രവര്‍ത്തകയാണ് ഗുഞ്ച.

ഇത് സംബന്ധിച്ച്‌ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍, ലഖ്‌നൗവില്‍ നിന്നുള്ള അനുഭാവിയാണെന്ന് ഗുഞ്ച അവകാശപ്പെടുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്യുന്ന പ്രാദേശിക വനിതാ പ്രക്ഷോഭകര്‍ ഗുഞ്ച കപൂറിനെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

'നിങ്ങള്‍ എന്തിനാണ് ബുര്‍ഖ ധരിച്ചത്? നിങ്ങള്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണോ. നിങ്ങളുടെ മുഖം മറയ്ക്കരുത്.' പ്രതിഷേധക്കാരായ സ്ത്രീകള്‍ ഗുഞ്ചയോട് പറഞ്ഞു. പിടിക്കപ്പെട്ടപ്പോള്‍, താന്‍ ലഖ്‌നൗവില്‍ നിന്നാണ് വരുന്നതെന്നും സി‌.എ‌.എയ്‌ക്കെതിരെ പ്രതിഷേധം നടത്തുന്നവരുടെ അനുഭാവിയാണെന്നും ഗുഞ്ച കപൂര്‍ സമരക്കാരോട് പറഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു

No comments