Breaking News

ബിജെപി കാണുന്നുണ്ടോ? മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയില്‍ 100 ദിവസം തികച്ച്‌ ഉദ്ധവ് താക്കറെ

നിയാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് സുപ്രധാനമായ ദിനമാണ്. അയോധ്യയിലെ താല്‍ക്കാലിക രാമക്ഷേത്രത്തില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. സരയൂ നദിയില്‍ പ്രാര്‍ത്ഥനയും നടത്തും. ബിജെപിയെ തള്ളി മഹാരാഷ്ട്രയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ച്‌ മുഖ്യമന്ത്രി കസേരയില്‍ ഇരുപ്പുറപ്പിച്ച ഉദ്ധവ് താക്കറെ ഈ വിധം 100 ദിനങ്ങള്‍ ആഘോഷിച്ചില്ലെങ്കില്‍ മാത്രമാണ് അത്ഭുതപ്പെടേണ്ടത്.
മുഖ്യമന്ത്രി ആയ ശേഷം അയോധ്യയിലേക്കുള്ള ഉദ്ധവ് താക്കറെയുടെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. നദിയുടെ തീരത്തുള്ള ആരതി കൊറോണാവൈറസ് ഭീഷണിയും, മെഡിക്കല്‍ ഉപദേശങ്ങളും മൂലം റദ്ദാക്കിയിട്ടുണ്ട്.

No comments