തമിഴ്നാട് മുഖ്യമന്ത്രിയാകുമോ? മറുപടി നല്‍കി രജനികാന്ത്, ബി.ജെ.പിയുമായുള്ള സഖ്യത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ രൂപീകരിക്കുന്ന പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാലും മുഖ്യമന്ത്രിയാകില്ലെന്ന് വ്യക്തമാക്കി സൂപ്പര്‍താരം രജനികാന്ത്.. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് രജനികാന്ത് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ പാര്‍ട്ടി നേതാവായിരിക്കുമെന്നും മുഖ്യമന്ത്രിയാകാനില്ലെന്നും രജനി യോഗത്തില്‍ പറഞ്ഞു.
ബിജെപിയുമായി സഖ്യത്തിനു സാദ്ധ്യതയില്ലെന്നും രജനി ജില്ലാ സെക്രട്ടറിമാരെ അറിയിച്ചു. ഒറ്റയ്ക്കു തിരഞ്ഞെടുപ്പിനെ നേരിടുകയാണു ലക്ഷ്യം. സഖ്യം സംബന്ധിച്ച തീരുമാനം തനിക്കു വിട്ടു ബൂത്തു തലത്തില്‍ പാര്‍ട്ടിയെ കരുത്തുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണു ജില്ലാ സെക്രട്ടറിമാര്‍ക്കു രജനി നല്‍കിയ നിര്‍ദ്ദേശം..

No comments