അഴിമതിക്കറ പുരണ്ട ഉദ്യോഗസ്‌ഥര്‍ക്ക് ഇനി പാസ്‌പോര്‍ട്ടില്ല
സസ്‌പെന്‍ഷനിലിരിക്കുന്നതോ അഴിമതിക്കേസില്‍ വിചാരണയ്‌ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതോ ആയ ഉദ്യോഗസ്‌ഥര്‍ക്ക് ഇനി പാസ്‌പാര്‍ട്ട് ലഭിക്കില്ല. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍, വിദേശകാര്യമന്ത്രാലയം എന്നിവയുമായി നടത്തിയ കൂടിയാലോചനകള്‍ക്കൊടുവിലാണ് പഴ്‌സണല്‍ മന്ത്രാലയം ഇതുസംബന്ധിച്ച് പുതിയ മാര്‍ഗരേഖ തയാറാക്കിയത്.
ഇത്തരം ഉദ്യോഗസ്‌ഥര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമാണെന്നു വ്യക്‌തമാക്കിക്കൊണ്ടുള്ള പഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ വകുപ്പു സെക്രട്ടറിമാര്‍ക്കു കൈമാറി. ഉദ്യോഗസ്‌ഥന്‍ സസ്‌പെന്‍ഷനിലാണെങ്കിലോ ഇവര്‍ പ്രതിയായ കേസില്‍ അന്വേഷണ ഏജന്‍സി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലോ വിജിലന്‍സ് അനുമതി പിന്‍വലിക്കാനും പുതിയ സാഹചര്യത്തില്‍ സാധിക്കും.

No comments