Breaking News

യെ​സ് ബാ​ങ്കി​ല്‍ കി​ഫ്ബി​യു​ടെ 268 കോ​ടി; ധ​ന​മ​ന്ത്രി​യു​ടേ​ത് മാ​പ്പ​ര്‍​ഹി​ക്കാ​ത്ത കു​റ്റ​മെ​ന്നു ചെ​ന്നി​ത്ത​ല


യെ​സ് ബാ​ങ്കി​ല്‍ കി​ഫ്ബി​യു​ടെ 268 കോ​ടി രൂ​പ​യു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 9.72 ശ​ത​മാ​നം പ​ലി​ശ​യ്ക്ക്‌ എ​ടു​ത്ത മ​സാ​ല ബോ​ണ്ട്‌ ആ​ണ്‌ 7.5 ശ​ത​മാ​ന​ത്തി​ന്‌ യെ​സ്‌ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച​ത്‌. ട്ര​ഷ​റി​യി​ല്‍ എ​ട്ട് ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം പ​ലി​ശ ഉ​ള്ള​പ്പോ​ള്‍ ആ​ണ് ഈ ​തു​ക യെ​സ് ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ 268 ​കോ​ടി രൂ​പ ഇ​പ്പോ​ള്‍ ന​ഷ്ട​പെ​ട്ട അ​വ​സ്ഥ​യാ​ണ്‌. ഇ​തി​നു​ത്ത​ര​വാ​ദി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് മാ​ത്ര​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നി​ര​വ​ധി ന്യൂ​ജ​ന​റേ​ഷ​ന്‍ ബാ​ങ്കു​ക​ളി​ലാ​യി കി​ഫ്ബി​യു​ടെ 675 കോ​ടി​യോ​ളം രൂ​പ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്‌.

No comments