പാലക്കാട്ട് നാളെ സ്വകാര്യബസ് സമരം
ഡിഎ കുടിശിക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നാളെ പണി മുടക്കും. വ്യാഴാഴ്ച ജില്ലാ ലേബര്‍ ഓഫിസര്‍ എം.കെ. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ബസ് ഉടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.
മൂന്നു ഗഡു കുടിശികയാണ് തൊഴിലാളികള്‍ക്കു ലഭിക്കാനുള്ളത്. നിലവിലെ പ്രതിസന്ധികളുടെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ കുടിശിക അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഉടമകളുടെ സംഘടന. തൊഴിലാളികള്‍ക്കു വേണ്ടി എം.എസ്.സ്കറിയ (സിഐടിയു), എ.അപ്പു, ജോഷി (ഐഎന്‍ടിയുസി), രാധാകൃഷ്ണന്‍ (ബിഎംഎസ് ) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments