മുഖ്യമന്ത്രി പദമല്ല ലക്ഷ്യം; പാര്‍ട്ടി പ്രഖ്യാപനവുമായി രജനീകാന്ത്
നടന്‍ രജനീകാന്തിന്‍റെ മക്കള്‍ മന്‍ട്രം പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നു. മുഖ്യമന്ത്രി പദവിയല്ല ലക്ഷ്യമെന്നും അരനൂറ്റാണ്ടായി തുടരുന്ന രാഷ്ട്രീയത്തിന് മാറ്റകൊണ്ടുവരണമെന്നും രജനീകാന്ത് പ്രഖ്യാപിച്ചു. 26 വര്‍ഷമായി രാഷ്ട്രീയത്തില്‍ വരുന്നുവെന്ന് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് 2017ല്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'എല്ലായിടത്തും അഴിമതി നടത്തുന്നു. രാഷ്ട്രീയ പദവികള്‍ ജോലിയായി കാണുകയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് സ്ഥിരമായ പദവികള്‍ ഉണ്ടാവില്ല. ആവശ്യം വരുമ്ബോള്‍ മാത്രം ആളുകളെ നിയോഗിക്കും. ഇതാണ് രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്ന പ്രധാന മാറ്റം' അദ്ദേഹം പറയുന്നു.

No comments