Breaking News

കൊവിഡ് 19 ബാധിച്ച്‌ കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം

കൊവിഡ് 19 ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമടക്കം നാല് പേരാണ് കൊവിഡ് 19 ബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ ഇവരുടെ മാതാവിന്‍റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്നും നിലവില്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങളും നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇവരെ നാല് പേരെ കൂടാതെ 10 പേരാണ് കോട്ടയത്ത് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.

No comments