മലപ്പുറത്ത് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു
കോഴിക്കോടിന് പുറമെ മലപ്പുറത്ത് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജു. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ആവശ്യമായ മരുന്ന് ലഭ്യമാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മന്ത്രി നാളെ കോഴിക്കോടും മലപ്പുറവും സന്ദര്‍ശിക്കും.
അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷികളെ പിടികൂടി കൊന്ന് കത്തിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായിരുന്നു. രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. വീടുകളില്‍ ഒളിപ്പിച്ചുവെച്ച പക്ഷികളെ പിടികൂടി കൊല്ലുകയാണ് ചെയ്യുക. പരിശോധനയ്ക്ക് എത്തിയ കേന്ദ്രസംഘം ഇന്ന് വേങ്ങേരി സന്ദര്‍ശിക്കും.

No comments