Breaking News

കണ്ടു പഠിക്കൂ കേരളത്തെ അതാണ് യഥാര്‍ത്ഥ മാതൃക; സല്യൂട്ടടിച്ച്‌ സുപ്രീം കോടതി!

 അതിജീവനത്തിന്റെ കാര്യത്തില്‍ കേരളം എന്നും ഒരു മാതൃകയാണ് രാജ്യത്തിന് മാത്രമല്ല, ലോകത്തിന് പോലും. അത് പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും എല്ലാവരും മനസിലാക്കിയതുമാണ്. ഇപ്പോഴിതാ കൊറോണ വൈറസ് വന്നപ്പോഴും കേരളത്തിന്റെ കൂട്ടായ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണ്. ഈ മാതൃകയെ പ്രശംസിച്ച്‌ സുപ്രീംകോടതി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.
കൊറോണ വ്യാപിച്ചതോടെ രാജ്യത്തെ സ്‌കൂളുകളെല്ലാം അടച്ചിരിക്കുകയാണ്. എന്നാല്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു സംസ്ഥാനവും തീരുമാനമെടുത്തിരുന്നില്ല. തുടര്‍ന്ന് ഇന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ മാത്രം ഇത് മുന്‍കൂട്ടി കണ്ട് കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.

No comments