മോദി-ഷാ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സിന്ധ്യക്ക് ആശംസകള്‍ നേരുന്നു; ദിഗ്വിജയ് സിങ്
ജ്യോതിരാദിത്യ സിന്ധ്യയെ കോണ്‍ഗ്രസ് ഒരിക്കലും അവഗണിച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്. 'മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയ ശേഷം ഇതുവരെ സംസ്ഥാനത്തെ ഒരു കാര്യങ്ങളും സിന്ധ്യയെ അറിയിക്കാതെയോ അദ്ദേഹത്തിന്റെ അനുമതി ഇല്ലാതെയോ ചെയ്തിട്ടില്ല. ഇക്കാര്യം ഗ്വാളിയോര്‍ ചമ്ബല്‍ ഡിവിഷനിലെ ആരോടു ചോദിച്ചാലും വ്യക്തമാകും. പാര്‍ട്ടിവിട്ട് മോദി- ഷാ ഭരണത്തിന്‍ കീഴിലേക്ക് മാറുന്ന സിന്ധ്യക്ക് എല്ലാവിധ ആശംസകളും നേരുന്നു.' - ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു.

No comments