Breaking News

സൗദിയിലെ കൊറോണ: ചികിത്സയിലുള്ള ഇരുപതില്‍ പത്തൊമ്ബത് പേരുടെയും നില തൃപ്തികരം, അമേരിക്കന്‍ പ്രവാസിയുടെ നില ഗുരുതരം

കൊറോണാ വൈറസ് കേസുകളുടെ സൗദിയിലെ അവസാന സ്ഥിതിവിവരം ആരോഗ്യ മന്ത്രാല യത്തിലെ ഔദ്യോഗിക വാക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി ചൊവാഴ്ച വൈകീട്ട് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തി. ഇതുപ്രകാരം, മൊത്തം ഇരുപത് പേരാണ് ഐസൊലേഷനി ല്‍ ചികിത്സയിലുള്ളത്. ഇതില്‍ പത്ത് പേര്‍ ആണുങ്ങളും പത്ത് പേര്‍ സ്ത്രീകളുമാണ്. കൊറോണാ രോഗം ബാധിച്ചവരുടെ ശരാശരി പ്രായം 47 വയസ്സാണ്. രോഗബാധിതരില്‍ കുട്ടികള്‍ ഇല്ല.
ചികിത്സയിലുള്ളവരില്‍ അമേരിക്കന്‍ പ്രവാസി ഒഴികെ മറ്റുള്ളവരുടെ നില മെച്ചപ്പെട്ടു വരുന്ന തായും ഔദ്യോഗിക വാക്താവ് പറഞ്ഞു. റിയാദില്‍ ചികിത്സയിലുള്ള അമേരിക്കന്‍ സ്വദേശി യുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.

No comments