Breaking News

ഉത്തരകൊറിയയില്‍ ഒരാള്‍ക്കു പോലും കൊറോണ വെെറസ് ബാധയില്ല; അംഗീകരിച്ച്‌ ലോകാരോഗ്യ സംഘടന: കിം ജോങ് ഉന്‍ കൊറോണയെ തടഞ്ഞതിങ്ങനെ

കൊറോണ വൈറസ് ലോകരാജ്യങ്ങളില്‍ ഭീതിവിതയ്ക്കവേ തികച്ചും ഭയരഹിതരായി ഉത്തരകൊറിയ. ചൈനയില്‍ 3136, ഇറ്റലിയില്‍ 463, ഇറാനില്‍ 237, ദക്ഷിണ കൊറിയയില്‍ 51, യുഎസില്‍ 26 എന്നിങ്ങനെയാണ് ചൊവ്വാഴ്ച വരെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം. എന്നാല്‍ ഉത്തര കൊറിയയില്‍ ഒരാള്‍ക്കു പോലും വൈറസ് ബാധിച്ചിട്ടില്ലെന്ന് അവിടുത്തെ ഔദ്യോഗിക മാധ്യമം റൊഡോങ് സിന്‍മുന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയ്ക്കു പിന്നാലെ ലോകാരോഗ്യ സംഘടനയും ഇക്കാര്യം ശരിവയ്ക്കുകയായിരുന്നു.
ഈ സംഭവം വാര്‍ത്തയായതോടെ രാജ്യം ലോക വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങുകയും ചെയ്തു. ലോകത്തിലെ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായ ചൈനയ്ക്ക് പോലും സാധിക്കാത്ത മഹാദ്ഭുതമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ ഈ നേട്ടത്തെ വാഴ്ത്തുന്നത്.

No comments