കടുത്ത നിയന്ത്രണം, അസാധാരണ മുന്‍കരുതല്‍; സ്ഥിതിഗതികള്‍ വളരെ മോശമെന്ന് മുഖ്യമന്ത്രി
കേരളത്തിലും കൊറോണ വൈറസ് ഭീതി പടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്ത്. സാധാരണ ജാഗ്രത പോരെന്നാണ് സാഹചര്യം പറയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്നും സിബിഎസ്‌ഇ ഐസിഎസ്‌ഇ സിലബസുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കൂടാതെ മദ്രസകളും അങ്കണവാടികളും എല്ലാ കോളേജുകളും അടച്ചിടണമെന്നും സ്‌പെഷ്യല്‍ ക്ലാസുകളും അവധിക്കാല ക്ലാസുകളും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments