എങ്ങിനെ വിശ്വസിക്കും ഈ രോഗികളെ ? ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്
പതിനെട്ട് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന് സൂചന നിലനില്‍ക്കുമ്ബോഴാണ് മുഹമ്മദ് റിയാസിന്റെ ഈ രൂക്ഷ വിമര്‍ശനം.
ജ്യോതിരാദിത്യ സിന്ധ്യ എന്ന പേരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു ഭാവി എഐസിസി പ്രസിഡന്റ് ആയി കണ്ട നേതാവിന്റെ പേരായിരുന്നുവെങ്കില്‍,ഇന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവരില്‍ പടരുന്ന 'വിശ്വാസവഞ്ചന,മൃദുഹിന്ദുത്വം'
എന്നീ രോഗങ്ങളുടെ പേരായി മാറിയിരിക്കുന്നു എന്നാണ് മുഹമ്മദ് റിയാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.
എന്നീ രോഗങ്ങളുടെ പേരായി മാറിയിരിക്കുന്നു എന്നാണ് മുഹമ്മദ് റിയാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

No comments