' ഈ പാര്‍ട്ടിയില്‍ ഇനി ജനസേവനം സാധ്യമല്ല, പോകാന്‍ സമയമായി'; കോണ്‍ഗ്രസിന് നന്ദി പറഞ്ഞ് സിന്ധ്യ
കോണ്‍ഗ്രസില്‍ നിന്ന് പോകാന്‍ സമയമായെന്ന് രാജിവെച്ച നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധിക്ക് മാര്‍ച്ച് ഒമ്ബതിന് നല്‍കിയ രാജിക്കത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസ് അംഗമാണ്. ഇപ്പോള്‍ പോകാന്‍ സമയമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ ഞാന്‍ രാജിവെക്കുകയാണെന്ന് വിനയപൂര്‍വം അറിയിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ ഈ പാതയിലാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. എന്‍റെ രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളെ സേവിക്കുന്നത് ഞാന്‍ തുടരും. കോണ്‍ഗ്രസില്‍ നിന്ന് ജനസേവനം സാധ്യമല്ലെന്ന വിശ്വാസത്താലാണ് രാജി വെക്കുന്നത്.

No comments