Breaking News

രണ്ടും കൽപ്പിച്ച് ജ്യോതിരാദിത്യ സിന്ധ്യേ..!! അമിത് ഷായുമായും മോദിയുമായും കൂടിക്കാഴ്ച നടത്തി..!! ബിജെപിയുടെ ഓഫർ ഇങ്ങനെ..!! ബംഗളൂരുവിൽ നിന്നും എംഎൽഎമാരെ റാഞ്ചാൻ ഡികെ ശിവ കുമാറിനെ രംഗത്തിറക്കി കോൺഗ്രസ്..!! യഥാർത്ഥ വില്ലൻ ആര്..!!

മദ്ധ്യപ്രദേശ് സര്‍ക്കാരിനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി പ്രമുഖ കോണ്‍ഗ്രസ് നേതാവ് സാക്ഷാല്‍ ജ്യോതിരാദിത്യ സിന്ധ്യേ തന്നെ മറുകണ്ടം ചാടാന്‍ ഒരുങ്ങുന്നു.
വിമത എംഎല്‍എമാര്‍ കുഴിയിലാക്കിയിരിക്കുന്ന മദ്ധ്യപ്രദേശ് സര്‍ക്കാരിന് കൂടുതല്‍ ആഘാതം സമ്മാനിച്ച്‌ സിന്ധ്യേ രാജിഭീഷണി മുഴക്കിയിരിക്കുകയാണ്.
ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 18 എംഎല്‍എ മാരുമായി ബംഗലുരുവിലേക്ക് പറന്ന ജ്യോതിരാദിത്യ സിന്ധ്യേ ബിജെപിയോട് അടുക്കുന്നതയായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ന് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കുമെന്നും വിവരമുണ്ട്.

തിങ്കളാഴ്ച രാത്രിയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിസഭാ പുന: സംഘടന ലക്ഷ്യമിട്ട് എല്ലാ മന്ത്രിമാരും രാജി വെച്ചതിന് തൊട്ടു പിന്നാലെയാണ് അടുത്ത ചലനം മദ്ധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്.

വിമത എംഎല്‍എ മാരെ ബംഗലുവുരിലെ റിസോര്‍ട്ടിലേക്ക് മാറിയിരിക്കെ സിന്ധ്യേയുമായി ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബന്ധപ്പെടാനായിട്ടില്ല.
ബിജെപിയുമായി സിന്ധ്യേ കരാറില്‍ എത്തിയെന്നും കേന്ദ്രമന്ത്രിസഭയില്‍ അംഗത്വവും രാജ്യസഭാ സീറ്റുമാണ് വാഗ്ദാനമെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

ഡല്‍ഹിയിലേക്ക് പോയ കമല്‍നാഥ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ധരിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കേന്ദ്രഘടകം സംസാരിച്ചെങ്കിലൂം സിന്ധ്യയെ ഇതുവരെ കിട്ടിയിട്ടില്ല.
തിങ്കളാഴ്ച വൈകിട്ട് മുതല്‍ സിന്ധ്യ ഡല്‍ഹിയിലെ വീട്ടിലുണ്ടെന്നും വിവരമുണ്ട്. ആകെ ആടിത്തൂങ്ങി നില്‍ക്കുന്ന മദ്ധ്യപ്രദേശ് സര്‍ക്കാരിനെ പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് സിന്ധ്യയുടെ ഡിമാന്റ് അംഗീകരിക്കാന്‍ വരെ തയ്യാറാണ്. സംസ്ഥാന നേതൃസ്ഥാനവും രാജ്യസഭാ സീറ്റുമാണ് സിന്ധ്യേയുടെ ആവശ്യം.

ഇക്കാര്യം ബിജെപി പരിഗണിച്ചേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധികാരം പിടിച്ചതിനു പിന്നാലെ സിന്ധ്യ മുഖ്യമന്ത്രിപദത്തിനു ശ്രമിച്ചെങ്കിലും കമല്‍നാഥിന്റെ തന്ത്രങ്ങളാണു വിജയിച്ചത്. പി.സി.സി. അധ്യക്ഷപദവിയും കമല്‍നാഥ് െകെയടക്കി.

സിന്ധ്യേ ഇന്ന് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും എന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോഡിയൂം അമിത്ഷായുമായും സിന്ധ്യേ ചര്‍ച്ച നടത്തിയാല്‍ അത് മദ്ധ്യപ്രദേശ് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചാവിഷയമാകും.
രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും ആയി വലിയ അടുപ്പമുള്ളയാളാണ് നിലവില്‍ എഐസിസി സെക്രട്ടറി കൂടിയായ സിന്ധ്യേ. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയത് സിന്ധ്യേയ്ക്ക് ഇഷ്ടമായിരുന്നില്ല. കിഴക്കന്‍ ഉത്തര്‍പ്രദേശ് പ്രിയങ്കാഗാന്ധിക്ക് നല്‍കിയിരുന്നു.

രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഏറെ പ്രശസ്തനാണ് എന്നിരിക്കെ ഈ രീതിയില്‍ തന്റെ അധികാര പരിധി ചുരുക്കിയാണ് സിന്ധ്യേയ്ക്ക് അതൃപ്തിക്ക് കാരണമായിരുന്നു.
ആരോഗ്യമന്ത്രി തുള്‍സി സിലാവത്, വനിതാ ശിശു ക്ഷേമമന്ത്രി ഇമാര്‍ത്തി ദേവി, റവന്യൂമന്ത്രി ഗോവിന്ദ് സിംഗ് രജപുത്, തൊഴില്‍വകുപ്പ് മന്ത്രി സിസോദിയ എന്നിവരാണ് മുങ്ങിയവരിലെ മന്ത്രിമാര്‍.
സര്‍ക്കാരിനു നേരിയ ഭൂരിപക്ഷം മാത്രമാണുള്ളതെന്നതിനാല്‍ മുതിര്‍ന്ന നേതാവായ കരണ്‍ സിങ് അടക്കമുള്ളവരെ കളത്തിലിറക്കിയാണു കോണ്‍ഗ്രസ് നേതൃത്വം സിന്ധ്യയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്.

16-നു നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുകയാണ്. രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകള്‍ നികത്താനുള്ള തെരഞ്ഞെടുപ്പ് 26-നു നടക്കും. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 114 അംഗങ്ങളുണ്ട്.
ഒന്നുവീതം എസ്.പി, ബി.എസ്.പി.അംഗങ്ങളുടെയും നാലു സ്വതന്ത്രരുടെയും സഹായത്തോടെ എണ്ണം 120-ല്‍ എത്തിച്ചാണു ഭരണം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഇവിടെനിന്നു രാജ്യസഭയിലെത്തിക്കാന്‍ ചര്‍ച്ച നടക്കുന്നതിനിടെയാണു വിമതനീക്കം.

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി കമല്‍ നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മില്‍ പോര് രൂക്ഷമായിരുന്നു. അതിനിടെ രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്.
ഒഴിവുവരുന്ന ഈ സീറ്റില്‍ ദിഗ്വിജയ് സിങ്ങും പി.സി.സി. അധ്യക്ഷസ്ഥാനം ലഭിക്കാത്തതിനാല്‍ കലാപക്കൊടിയുയര്‍ത്തുന്ന ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിക്കുന്നുണ്ട് എന്നതും ശ്രദ്ദേയമാണ്.

ദിഗ്വിജയ് സിങ്ങിനും സിന്ധ്യയ്ക്കും ഈ സീറ്റ് വിട്ടു കൊടുത്താല്‍ പി.സി.സി. അധ്യക്ഷനും മുഖ്യമന്ത്രിയുമായ കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് സീറ്റു ലഭിക്കാതാവും. അതിനാല്‍ പ്രിയങ്കാഗാന്ധിയെ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് കമല്‍ നാഥിന്റെ ശ്രമം. ഇതിനിടയിലാണ് എംഎല്‍എമാരെ സിന്ധ്യ ബംഗളൂരുവിലേക്ക് മാറ്റിയിരിക്കുന്നത്.

സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രി കമല്‍ നാഥ്. ഇതിന്റെ ഭാഗമായി കമല്‍ നാഥ് വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തില്‍ പങ്കെടുത്ത 20 മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചു.
സിന്ധ്യക്കൊപ്പം നില്‍ക്കുന്ന വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് കമല്‍ നാഥിന്റെ ഈ നീക്കം. 29 അംഗങ്ങളാണ് കമല്‍ നാഥ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇവരില്‍ യോഗത്തില്‍ പങ്കെടുത്ത ഇരുപതുപേരാണ് രാജിസമര്‍പ്പിച്ചിട്ടുള്ളത്.

No comments