Breaking News

മോചനമില്ല; റൊണാള്‍ഡീഞ്ഞോക്ക്​ ജയില്‍


വ്യാ​ജ പാ​സ്​​പോ​ര്‍​ട്ടുമായി അ​യ​ല്‍​രാ​ജ്യ​മാ​യ പ​ര​േ​ഗ്വ​യി​ല്‍​ കു​ടു​ങ്ങി​യ ബ്ര​സീ​ലി​യ​ന്‍ ഫു​ട്​​ബാ​ള്‍ ഇ​തി​ഹാ​സം റൊ​ണാ​ള്‍​ഡീ​ഞ്ഞോ​ക്ക്​ ജ​യി​ല്‍. വെ​ള്ളി​യാ​ഴ്​​ച അ​റ​സ്​​റ്റി​ലാ​യ താ​രം ഒ​രു ദി​വ​സം പൊ​ലീ​സ്​ സെ​ല്ലി​ലാ​യി​രു​ന്നു. നാ​ടു​വി​ടാ​ന്‍ സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി റൊ​ണാ​ള്‍​ഡീ​ഞ്ഞോ​യെ ജ​യി​ലി​ല​ട​ക്ക​ണ​മെ​ന്ന്​ ജ​ഡ്​​ജി ക്ലാ​ര റൂ​യി​സ്​ ഡ​യ​സ്​ ആ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്.
ആ​ത്മ​ക​ഥ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്​ രാ​ജ്യ​ത്തെ​ത്തി​യ താ​ര​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ന്‍ റോ​ബ​ര്‍​ട്ടി​നെ​യും ജ​യി​ലി​ലാ​ക്കും. കൈ​യി​ല്‍ വി​ല​ങ്ങു​വെ​ച്ച്‌​ ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ കോ​ട​തി​മു​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന ഇ​രു​വ​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന​ക​ളൊ​ന്നും ന​ല്‍​കി​യി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

No comments