റോമിലെ ശൂന്യമായ തെരുവിലൂടെ ഏകനായി ഫ്രാന്‍സിസ് മാര്‍പാപ്പ; കൊറോണ ഭീതി പ്രതിഫലിപ്പിക്കുന്ന ചിത്രം
കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ സ്തംഭിച്ചിരിക്കുകയാണ് ഇറ്റലി. ഇതിനിടയില്‍ ആളൊഴിഞ്ഞ റോമിലെ തെരുവിലൂടെ കാല്‍നടയായി ദേവാലയത്തിലേയ്ക്ക് നടന്നുപോകുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രമാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധനേടുന്നത്. ഇറ്റലിയില്‍ കോവിഡ് 19 രോഗബാധ ഉയര്‍ത്തിയ ഭീതിയും ശൂന്യതയും പ്രതിഫലിപ്പിക്കുന്നതാണ് വത്തിക്കാന്‍ മാധ്യമം പുറത്തുവിട്ട ചിത്രം.
കൊറോണ എന്ന മഹാമാരിയില്‍നിന്നുള്ള വിടുതലിനായി പ്രാര്‍ഥിക്കുന്നതിനാണ് റോമിലെ രണ്ട് പ്രമുഖ ദേവാലയങ്ങളിലേയ്ക്ക് മാര്‍പാപ്പ കാല്‍നടയായി സഞ്ചരിച്ചത്. ഞായറാഴ്ച വൈകുന്നേരം സാന്ത മരിയ ബസിലിക്കയില്‍ പ്രാര്‍ഥിച്ച ശേഷം സെന്റ്. മാര്‍സെലോ പള്ളിയിലേയ്ക്ക് വിയ ഡെല്‍ കോര്‍സോ തെരുവിലൂടെ ഏകനായി നടന്നുപോകുന്ന മാര്‍പാപ്പയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

No comments