Breaking News

കൊറോണ കാരണം ബംഗ്ലാദേശിലെ ഏറ്റവും വലിയ വേശ്യാലയം അടച്ചു

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ബംഗ്ലാദേശിലെ ഏറ്റവും വലിയ വേശ്യാലയം 15 ദിവസത്തേക്ക് അടച്ചു. ബംഗ്ലാദേശില്‍ 20 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്‌.
മുന്‍കരുതലുകളുടെ ഭാഗമായി ദൗലത്ദിയയിലെ വേശ്യാലയമാണ് താല്‍ക്കാലികമായി അടച്ചിരിക്കുന്നത്. ഏപ്രില്‍ 5 വരെ ഒരു സന്ദര്‍ശകനെയും അനുവദിക്കരുതെന്ന് ലൈംഗികത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് മേധാവി ആഷിഖുര്‍ റഹ്‌മാന്‍ അറിയിച്ചു. ലൈംഗികതൊഴിലാളികള്‍ക്കായി 32 മെട്രിക് ടണ്‍ അരി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണ്, എന്നാല്‍ നൂറ്റാണ്ടുകളായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരത്തില്‍ നിയമപാലകരോ അധികൃതരോ ഇടപെടാറില്ല.

No comments