Breaking News

കോവിഡ്-19 ഭീതിയില്‍ പാര്‍ലമെന്റ്..!! 96 എം.പിമാര്‍ ക്വാറന്റൈനിലേക്ക്..!! സര്‍വ്വ പരിപാടികളും റദ്ദാക്കി രാഷ്ട്രപതി..

കോവിഡ്-19 ഭീതിയില്‍ ആടിയുലഞ്ഞ് ഇന്ത്യന്‍ പാര്‍ലമെന്റ്.96 എംപിമാരും കോവിഡ്-19 ബാധയുടെ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ മുന്‍കരുതലുകള്‍ പരിഗണിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ എല്ലാ പരിപാടികളും സുരക്ഷാ ഉദ്യോഗസ്ഥര്‍ റദ്ദാക്കി.

ബോളിവുഡ് നായിക കനിക കപൂറിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് 96 പാര്‍ലമെന്റ് അംഗങ്ങള്‍ രോഗഭീതിയിലായത്. സമ്ബര്‍ക്ക വിലക്ക് ലംഘിച്ച്‌ ഗായിക ലക്നൗവില്‍ ഒരു വിരുന്നില്‍ പങ്കെടുത്തിരുന്നു.ബിജെപി എം.പിയായ വസുന്ധര രാജെ സിന്ധ്യയും മകനും എം.പിയുമായ ദുഷ്യന്ത്സിങ്ങും ഇതില്‍ പങ്കെടുത്തിരുന്നു.ദുഷ്യന്ത് ഇതിനു പിന്നാലെ നേരെ പാര്‍ലമെന്റിലേക്കാണ് പോയത്. അവിടുന്ന് രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

നിര്‍ഭാഗ്യവശാല്‍, ആ ചടങ്ങില്‍ 96 എംപിമാരും പങ്കെടുത്തിരുന്നു.

ദുഷ്യന്ത് കനികയുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട കാര്യമറിഞ്ഞതോടെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ ആശങ്കാകുലരായത്. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ബോക്സറും എം.പിയുമായ മേരി കോം, മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തുടങ്ങി ദുഷ്യന്തുമായി ഇടപഴകിയവരെല്ലാം ഹോം ക്വാറന്റൈനില്‍ കഴിയാനുള്ള തീരുമാനത്തിലാണ്.വസുന്ധര രാജ സിന്ധ്യയും മകനുമടക്കം കനികയോട് ബന്ധപ്പെട്ടവര്‍ പലരും സ്വയം ഐസൊലേഷനില്‍ പോയിരിക്കുകയാണ്.

No comments