കടകള്‍ അടച്ചിടും, നിരത്തുകള്‍ ഒഴിഞ്ഞ് കിടക്കും, കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമാകും
കോവിഡ്19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവില്‍ നാളെ രാജ്യം നിശ്ചലമാകും. ജനതാ കര്‍ഫ്യൂവിനോട് എല്ലാ സംസ്ഥാനങ്ങളും പൂര്‍ണപിന്തുണയാണ് അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം സ്തംഭിക്കും. സ്വകാര്യ ബസുകളും, ഓട്ടോ, ടാക്‌സികളും ഒന്നും നിരത്തിലിറങ്ങില്ല.ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുന്നത്.2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ റദ്ദാക്കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്‌സ്പ്രസ് ട്രെയിനുകളൊന്നും സര്‍വ്വീസ് നടത്തില്ല.

No comments