Breaking News

അമല പോള്‍ വിവാഹിതയായി? ചിത്രങ്ങള്‍ വൈറല്‍

നടി അമല പോള്‍ വിവാഹിതയായതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര്‍ സിംഗാണ് വരന്‍. ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് കുറച്ച്‌ നാളുകള്‍ ആയെന്നും ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണു.

നിരവധി പേര്‍ ദമ്ബതികള്‍ക്ക് ആശംസകളും നേര്‍ന്നിട്ടുണ്ട്. പരമ്ബരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്. തന്റെ ജീവിതത്തിലെ കൂട്ടുകാരനെ കുറിച്ച്‌ ഈ അടുത്ത കാലങ്ങളില്‍ അമല ചില അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിരുന്നു.

No comments