Breaking News

കാസര്‍കോട്ടെ രോഗിയുമായി അടുത്തിടപഴകിയില്ല, സെല്‍ഫി എടുത്തിട്ടുണ്ടെന്ന് എംസി ഖമറുദ്ദീന്‍ എംഎല്‍എ

 കൊവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്ന് മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍. സെല്‍ഫി എടുത്തുവെന്നും എന്നാല്‍ താന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഞാന്‍ കാസര്‍കോടേക്ക് പോവുകയായിരുന്നു. എന്റെ വണ്ടിക്ക് കൈകാട്ടി. എംഎല്‍എ ആയിരുന്നത് കൊണ്ട് നിര്‍ത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി. നേരത്തെ പരിചയമുള്ളവരാണ്. അതുകൊണ്ട് വണ്ടി റിവേഴ്സെടുത്ത്. വെറുതെ വിളിച്ചതായിരുന്നു. വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു."
"ഫോട്ടോയെടുക്കാന്‍ വണ്ടിയില്‍ നിന്നിറങ്ങിയിട്ടില്ല. സീറ്റില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല.

No comments