മധ്യപ്രദേശിലെ വിശ്വാസവോട്ട് അനിശ്ചിതത്വത്തില്‍; കൊറോണയില്‍ കുരുക്കാന്‍ ഭരണപക്ഷം
കേവലഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസംതേടണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിര്‍ദേശിച്ചതോടെ മധ്യപ്രദേശ് വീണ്ടും ശ്രദ്ധാകേന്ദ്രമായി. എന്നാല്‍, വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നകാര്യത്തിലുള്ള തീരുമാനം തിങ്കളാഴ്ച സഭയില്‍ അറിയിക്കാമെന്ന് സ്പീക്കര്‍ എന്‍.പി. പ്രജാപതി പറഞ്ഞു. സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇതോടെ വോട്ടെടുപ്പിന്റെ കാര്യം അനിശ്ചിതത്വത്തിലായി.
വോട്ടിനെ കൊറോണ വൈറസ് ബാധയില്‍ കുരുക്കാനാണ് കോണ്‍ഗ്രസിന്റെ തിരക്കിട്ട ശ്രമം. കൊറോണ ബാധിതപ്രദേശങ്ങളായ ബെംഗളൂരു, ഹരിയാണ, ജയ്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എം.എല്‍.എ.മാര്‍ക്ക് നിര്‍ബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് മാറ്റണമെന്നുമാണ് ഭരണപക്ഷം വാദിക്കുന്നത്.

No comments