Breaking News

സംസ്ഥാനത്ത് കോവിഡ് 19: പൊന്‍മുടിയാത്രയില്‍ ഗവര്‍ണര്‍


വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും രാജ്ഭവന്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പൊന്മുടിയിലെത്തി. ട്രക്കിംഗ് ഉള്‍പ്പെടെ മൂന്ന് ദിവസത്തെ യാത്രയിലാണ് ഗവര്‍ണര്‍. മുപ്പതോളം പേരുള്ള സംഘം ശനിയാഴ്ചയാണ് എത്തിയത്. ഇന്നു മടങ്ങും. കെടിഡിസി റിസോര്‍ട്ടിലാണു താമസം.
ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കാനുള്ള തീരുമാന പ്രകാരം പൊന്മുടിയില്‍ സന്ദര്‍ശനം നിരോധിച്ചിരിക്കുകയാണ്. ഇതേസമയം, സന്ദര്‍ശനം ഔദ്യോഗികമായിരുന്നുവെന്നു രാജ്ഭവന്‍ അറിയിച്ചു. ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഊരുകളിലെ പകര്‍ച്ചവ്യാധികള്‍ തടയാനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച്‌ വനംവകുപ്പ് അധികൃതരുമായും ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഉദ്യോഗസ്ഥരുമായും ഗവര്‍ണര്‍ ചര്‍ച്ച നടത്തിയെന്നും വിശദീകരിച്ചു.

No comments