'രാഹുല്‍ സ്വീകാര്യതയുള്ള നേതാവ്, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ട സമയം അതിക്രമിച്ചു; അജയ് മാക്കന്‍
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാന വിഷയത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് ദല്‍ഹി യൂണിറ്റ് മുന്‍ പ്രസിഡണ്ടുമായ അജയ് മാക്കന്‍. പാര്‍ട്ടികള്‍ കാലത്തിനനുസരിച്ച് അവരുടെ നേതൃത്വത്തെ മാറ്റിയില്ലെങ്കില്‍ ജനം പാര്‍ട്ടികളെ മാറ്റുമെന്ന് അജയ് മാക്കന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിപറഞ്ഞ അജയ് മാക്കന്‍, കോണ്‍ഗ്രസിലെ ഏറ്റവും സ്വീകാര്യതയുള്ള നേതാവാണ് രാഹുല്‍ എന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം വരേണ്ട സമയം അതിക്രമിച്ചുവെന്നും വ്യക്തമാക്കി.

No comments