Breaking News

പക്ഷിപ്പനി : കണ്ണൂര്‍ ജില്ലയിലേക്ക് കോഴിക്കടത്ത് ജില്ലാ ഭരണകൂടം നിരോധിച്ചു

കോഴിക്കോട് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലേക്കുള്ള കോഴിക്കടത്ത് ജില്ലാ ഭരണകൂടം നിരോധിച്ചു. കോഴി, താറാവ്, കാട എന്നിവ ഉള്‍പ്പെടെയുള്ള പക്ഷികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊണ്ടുവരാന്‍ പാടില്ലെന്ന് കളക്ടര്‍ ടി വി സുഭാക് ഉത്തരവിട്ടു.
പോലീസ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സംയുക്ത സംഘം ജില്ലാ അതിര്‍ത്തിയില്‍ പരിശോധന നടത്തും. നിയമം ലംഘിച്ച്‌ കടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

No comments