ഷാഫി പറമ്ബിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുത്തു
ഷാഫി പറമ്ബില്‍ എം.എല്‍.എ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി. കെ.എസ്. ശബരിനാഥന്‍ എം.എല്‍.എ അടക്കം ഏഴ് പുതിയ വൈസ് പ്രസിഡന്റുമാരുണ്ട്. ഇവരില്‍ വിദ്യാ ബാലകൃഷ്ണന്‍ അഖിലേന്ത്യാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായേക്കും. അങ്ങനെയെങ്കില്‍ വൈസ് പ്രസിഡന്റുമാര്‍ ആറുപേരാകും. ഇവരുള്‍പ്പെടെ പുതിയ സംസ്ഥാന ഭാരവാഹികളെ അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചു.
25 ജനറല്‍സെക്രട്ടറിമാരും 38 സെക്രട്ടറിമാരുമാണ് പുതിയ സംസ്ഥാനകമ്മിറ്റിയില്‍. കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റായ ഷാഫി പറമ്ബില്‍ പാലക്കാട് നിന്നുള്ള സിറ്റിംഗ് എം.എല്‍.എയാണ്. തുടര്‍ച്ചയായ രണ്ടാംതവണയാണ് എം.എല്‍.എയാകുന്നത്.

No comments