കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല; വി.മുരളീധരന് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാകുമെന്ന് കെ.മുരളീധരന്‍
ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ തുടര്‍ന്നാല്‍ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എം.പി. മലയാളി മന്ത്രി വി.മുരളീധരന് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാവും. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുകയായിരുന്നു വി. മുരളീധരന്‍. വിലക്ക് നീക്കാന്‍ കേന്ദ്രം തയാറായത് ജനരോഷം ഭയന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അറിവോടെ, ആസൂത്രിത അക്രമമാണ് ഡല്‍ഹിയില്‍ നടന്നത്. മൂന്ന് ദിവസം പൊലീസ് സാന്നിദ്ധ്യമില്ലാതെ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കി.

No comments