Breaking News

മന്‍ കി ബാത്തിലേക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച്‌ പ്രധാനമന്ത്രി


പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കി ബാത്തിനായി പുതിയ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച്‌ നരേന്ദ്ര മോദി. മാര്‍ച്ച്‌ 29ന് നടക്കാനിരിക്കുന്ന ഈ മാസത്തെ മന്‍ കി ബാത്തിലേക്കാണ് പൊതുജനങ്ങളില്‍നിന്ന് പ്രധാനമന്ത്രി അഭിപ്രായങ്ങള്‍ തേടിയത്.
'മാര്‍ച്ച്‌ 29നാണ് ഈ മാസത്തെ മന്‍ കി ബാത്ത്. പരിപാടിക്കായി നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 1800-11-7800 എന്ന നമ്ബറില്‍ വിളിച്ചും മൈ ഗവണ്‍മെന്റ്, നമോ എന്നീ ആപ്പുകളിലൂടെയും നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം' - മോദി ട്വീറ്ററിലൂടെ അറിയിച്ചു.
ഓള്‍ ഇന്ത്യ റോഡിയോയിലൂടെ എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് ന്‍ കി ബാത്ത് റോഡിയോ പരിപാടി നടക്കാറുള്ളത്.

No comments