Breaking News

ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഉപേക്ഷിച്ചു

ഇന്ത്യ- ദക്ഷിണാഫ്രിക്ക തമ്മിലുള്ള ആദ്യ ഏകദിനം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. തുടര്‍ച്ചയായി പെയ്ത മഴയാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്. മഴ മൂലം മത്സരത്തില്‍ ടോസ് പോലും നടന്നിരുന്നില്ല. ധരംശാലയിലാണ് മത്സരം നടക്കേണ്ടിയിരുന്നത് എന്നാല്‍ ഇന്നലെ മുതല്‍ ഇവിടെ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇവിടെ നടക്കേണ്ടിയിരുന്ന ടി20 മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് വളരെ കുറഞ്ഞ കാണികള്‍ മാത്രമേ മത്സരം കാണാന്‍ എത്തിയിരുന്നുള്ളു. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യാ എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്തുന്ന മത്സരം കൂടിയായിരുന്നു ഇത്.

No comments