Breaking News

മുന്നറിയിപ്പ്: മൊബൈല്‍ ഫോണില്‍ കൊറോണ വൈറസ് ഇത്ര ദിവസം ജീവിക്കും

ലോകത്തെമ്ബാടും പടരുന്ന കൊറോണ വൈറസ് ബാധയ്‌ക്കെതിരെ നമ്മുടെ കേരളത്തിലും ജാഗ്രത പുലര്‍ത്തുകയാണ്. കൊറോണ വൈറസ് ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ലോകത്ത് ദിവസം തോറും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ നമ്മളില്‍ പലരും പാലിക്കുന്നുണ്ട്.
മാസ്കം സാനിറ്റൈസറും ഉപയോഗിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുമ്ബോള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാകത്ത മൊബൈല്‍ ഫോണിന്റെ കാര്യവും പരിഗണിക്കേണ്ടതുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കൊറോണ വ്യാപനത്തിന് മൊബൈല്‍ ഫോണുകള്‍ കാരണമായേക്കാം.
ജേണല്‍ ഓഫ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഗ്ലാസ്, മെറ്റല്‍, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളില്‍ ഒമ്ബത് ദിവസം വരെ കൊറോണ വൈറസ് ജീവിക്കും.

No comments