സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ പൂട്ടണം : ചെന്നിത്തല
കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ ഇനിയും അടയ്ക്കാന്‍ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . രോഗം പടരുന്നത് തടയാന്‍ ഇനിയുള്ള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി .
ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവര്‍ത്തിക്കുന്നത് . ഇതെല്ലാം പരിഗണിച്ച് ചുരിങ്ങിയ സമയത്തേയ്ക്ക് എങ്കിലും ഇവ പൂട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .
സംസ്ഥാനത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നേരത്തെ വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു .

No comments