Breaking News

സിന്ധ്യയോടുള്ള കൂറ്‌ ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ്‌ വിമതര്‍

ബി.ജെ.പിയി ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയോടുള്ള കൂറ്‌ ആവര്‍ത്തിച്ച്‌ മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ വിമത എം.എല്‍.എമാര്‍. യെലഹങ്കയിലെ റമദ ഹോട്ടലില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
വിമതര്‍ തടവിലാണെന്ന മുഖ്യമന്ത്രി കമല്‍നാഥിന്റെ വാദം വിമതരുടെ നേതാവ്‌ ഗോവിന്ദ്‌ സിങ്‌ രാജ്‌പുത്ത്‌ തള്ളി. സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഇവിടെ തങ്ങുന്നത്‌. ജ്യോതിരാദിത്യയെ നേതാവായി അവതരിപ്പിച്ചാണു പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌.
പക്ഷേ, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ല. തങ്ങളുടെ വാക്കുകള്‍ക്കു കമല്‍നാഥ്‌ ചെവികൊടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
22 എം.എല്‍.എമാരാണു ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ളത്‌.

No comments