Breaking News

കെ.​സി.​വേ​ണു​ഗോ​പാ​ല്‍ രാ​ജ്യ​സ​ഭാ സ്ഥാനാര്‍ത്ഥിയാകും

 രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള എഐസിസി ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാജസ്ഥാനിലും മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലും സ്ഥാനാര്‍ത്ഥിയാകും.
നിലവില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. വേണുഗോപാലിന് പകരം സച്ചിന്‍ പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയായേക്കുമെന്ന് സൂചനയുണ്ട്.
ഒന്‍പത് പേരുടെ പട്ടികയാണ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പുറത്തുവിട്ടിരിക്കുന്നത്. രാജസ്ഥാനും മധ്യപ്രദേശിനും പുറമേ ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മേഘാലയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

No comments