കൊറോണ: വിപണിയില്‍ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്; നിഫ്റ്റി 10,000-ന് താഴെ
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് ആണ് രക്ഷപ്പെടുത്തിയിരിക്കുന്നത്. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ നിഫ്റ്റി പതിനായിരത്തിന് താഴെയെത്തി. 5412 പോയിന്റ് ഇടിഞ്ഞ് 9,916.55 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. 2018 മാര്‍ച്ചിനുശേഷം നിഫ്റ്റി 10000-ന് താഴെ പോകുന്നത് ആദ്യമായാണ്. ഡോളറിനെതിരെ 75 നിലവാരത്തിനടുത്തായി രൂപയുടെ മൂല്യം.
സെന്‍സെക്‌സിലും ഇടിവ് തുടരുകയാണ്. 1821.27 പോയിന്റ് ഇടിഞ്ഞ് 33,876.13 എന്ന നിലയിലാണ് സെന്‍സെക്‌സ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. യൂറോപ്പില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തിയതാണ് വലിയ ഇടിവിനു കാരണമെന്നാണ് വിലയിരുത്തല്‍.

No comments