കോവിഡിന് ശേഷം ഇന്ത്യയില്‍ 136 ദശലക്ഷം തൊഴിലുകള്‍ അപകടത്തിലായേക്കും
രാജ്യത്ത് ലോക് ഡൗണിന് ശേഷം സമ്ബദ്ഘടനയില്‍ ഉണ്ടായേക്കാവുന്ന പ്രത്യോഘാതങ്ങളെ കുറിച്ചുള്ള പഠനങ്ങളും നിരീക്ഷണങ്ങളും വരാനിരിക്കെ, തൊഴില്‍ മേഖലയില്‍ വന്‍ തകര്‍ച്ച ഉണ്ടാവുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പ്രൈവറ്റ് ലിമിറ്റഡ് ( സി.എം.ഐ ഇ ). സര്‍വേ പ്രകാരം ഇന്ത്യയില്‍ തൊഴിലില്ലായ്‌മയുടെ നിരക്കില്‍ 20 ശതമാനം വര്‍ധനവാണുണ്ടാവുക. ഏകദേശം 136 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാവും എന്നാണ് റിപ്പോട്ട് സൂചിപ്പിക്കുന്നത്.
മാര്‍ച്ച അവസാനം ആരംഭിച്ച് ഏപ്രില്‍ 5 വരെ നടത്തിയ സര്‍വേയില്‍ ഏകദേശം പതിയാരത്തോളം സ്ഥാപനങ്ങളെയാണ് സാമ്ബിളുകളായി തെരെഞ്ഞെടുത്തത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ തൊഴിലില്ലായ്മയുടെ നിരക്ക് 23.4 ശതമാവുമെന്നും റിപ്പോര്‍ട് പ്രവചിക്കുന്നുണ്ട്. സമ്ബദ്ഘടനയിലെ എല്ലാ മേഖലയും കടുത്ത പ്രതിസന്ധി നേരിടാന്‍ പോവുന്നു എന്നാണ് സി.എം.ഐ.ഇ പ്രവചിക്കുന്നത്.

No comments