Breaking News

യു.എ.ഇ വിസ കാലാവധി ഡിസംബര്‍ വരെ നീട്ടി

യു.എ.ഇയിലെ സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസകള്‍ക്കാണ് ആനുകൂല്യം.
രാജ്യത്തിന് പുറത്തുള്ള റെസിഡന്‍സ്​ വിസക്കാരുടെ കാലാവധിയും മാര്‍ച്ച്‌ ഒന്നിന് ശേഷമാണ്​ അവസാനിക്കുന്നതെങ്കില്‍ അതി​​െന്‍റ കാലാവധിയും ഡിസംബര്‍ വരെ നീട്ടിനല്‍കുമെന്ന്​ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഫെഡറല്‍ അതോറ്റി വക്താവ് കേണല്‍ ഖമീസ് ആല്‍ കഅബി പറഞ്ഞു.
മാര്‍ച്ച്‌​ ഒന്നിന്​ ശേഷം കാലാവധി അവസാനിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ കാലാവധിയും ഡിസംബര്‍ വരെ നീട്ടിയിട്ടുണ്ട്.

No comments