Breaking News

കോവിഡ്: ഒമാനില്‍ 27 പേര്‍ക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു

ഒമാനില്‍ 27 പേര്‍ക്ക്​ കൂടി കോവിഡ്​ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 484 ആയി ഉയര്‍ന്നു. രാജ്യത്ത് മരണസംഖ്യ മൂന്ന്​ ആയി.
 ഇന്ന് രോഗം സ്​ഥിരീകരിച്ച 27ല്‍ 24 പേരും മസ്​കറ്റ് ​ ഗവര്‍ണറേറ്റില്‍ നിന്നുള്ളതാണ്.ഇതോടെ തലസ്​ഥാന ഗവര്‍ണറേറ്റിലെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 393 ആയി ഉയര്‍ന്നു

No comments