കോവിഡ് കാലത്ത് ഗുജറാത്തില്‍ ഗോമൂത്രത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു
കോവിഡ് കാലത്തെ ഏറ്റവും വലിയ വ്യാജ പ്രചരണങ്ങളിലൊന്നായിരുന്നു ഹിന്ദു മഹാ സഭ പുറത്തുവിട്ട ഗോമൂത്രം കൊറോണയെ തുരത്തും എന്നത്. ഹിന്ദു മഹാസഭ നേതാവ് സാക്ഷി മഹാരാജിന്‍റെ നേതൃത്വത്തില്‍ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഗോമൂത്ര പാര്‍ട്ടി തന്നെ നടന്നിരുന്നു. എന്നാല്‍, ഡല്‍ഹിയിലാണ് ചടങ്ങ് നടന്നതെങ്കിലും ഈ കോവിഡ് കാലത്ത് ഗോമൂത്ര വിതരണത്തില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഗുജറാത്ത്. കോവിഡ് ഭീതിയില്‍ രാജ്യം വിറങ്ങലിച്ചിരിക്കുമ്ബോള്‍ ഗുജറാത്തില്‍ ഗോമൂത്രത്തിന്‍റെ ആവശ്യകത വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുജറാത്തില്‍ ഗോമൂത്രത്തിന്‍റെ പ്രതിദിന ഉപഭോഗം 6,000 ലിറ്ററായെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷനും മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രിയുമായ വല്ലഭ് കതിരിയ പറയുന്നു.

No comments