കടകളില്‍ പരിശോധന; 2.28 ലക്ഷം രൂപ പിഴ ഈടാക്കി
വില്പനയില്‍ ക്രമക്കേട് നടത്തിയ കച്ചവടക്കാരില്‍ നിന്ന് 2.28 ലക്ഷം രൂപ പിഴ ഈടാക്കി. മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, പഴം-പച്ചക്കറികള്‍, പലചരക്ക് എന്നിവ വില്‍ക്കുന്ന കടകളിലായിരുന്നു പ്രധാന പരിശോധന. ലിറ്ററിന് 13 രൂപയിലധികം ഈടാക്കി കുപ്പി വെള്ളം വിറ്റതിന് ഏഴു കടകള്‍ക്കെതിരെ കേസെടുത്തു. അധിക വില ഈടാക്കലിന് പുറമേ നിയമാനുസൃത പ്രഖ്യാപനങ്ങളില്ലാത്ത പാക്കറ്റുകള്‍ വിറ്റതിനും രജിസ്ടേഷന്‍ ഇല്ലാതെ സാധനങ്ങള്‍ പായ്ക്ക് ചെയ്തതിനും നടപടി സ്വീകരിച്ചു.

No comments