രോഗലക്ഷണങ്ങളില്ലാത്തവര്ക്കും കോവിഡ്; അതീവ ജാഗ്രത
രോഗലക്ഷണങ്ങളില്ലാത്തവര്ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയവരെ പരിശോധിച്ചപ്പോഴാണ് ഇവര്ക്ക് വെെറസ് ബാധയുണ്ടെന്ന കാര്യം വ്യക്തമായത്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ കാസര്ഗോഡ് ജില്ലയില് ഏഴ് പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര് ദുബായില് നിന്നു എത്തിയവരാണ്.
വിമാനത്താവളത്തില് സാധാരണ പരിശോധന നടത്തിയപ്പോഴാണ് ഇവര്ക്ക് കോവിഡ് ഉണ്ടെന്ന് മനസിലായത്. ഇവര് രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. സ്ഥിതി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, റാപ്പിഡ് ടെസ്റ്റ് കൊണ്ടുവരുന്നതോടെ എല്ലാവരേയും പരിശോധിക്കാമെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ്.

No comments