തമിഴ്നാടിനെ കൊവിഡ് ബാധിത പ്രദേശമായി പ്രഖ്യാപിച്ചു
കൊവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ പ്രതിദിനം വര്‍ദ്ധനവ് വരുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ കൊറോണ വൈറസ് ബാധിത പ്രദേശമായി തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. ഇന്നലെ മാത്രം 110 കേസുകളാണ് കോവിഡ് 19 പോസിറ്റീവ് ആയി റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് നടപടി. കൊവിഡ് പോസിറ്റീവ് കേസ് കണ്ടാല്‍ എല്ലാ ആശുപത്രികളും രേഖാമൂലം അക്കാര്യം അറിയിക്കണം. ഉത്തരവ് പാലിക്കാത്ത ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്നു പൊതുജനാരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എല്ലാ ആശുപത്രികളെയും സ്ഥിരമായി അണുവിമുക്തമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

No comments