Breaking News

'ലോക്ക്ഡൗണ്‍ ലംഘിച്ച്‌' രണ്ടുവയസുകാരി റോഡില്‍; കയ്യോടെ പിടികൂടി പൊലീസ്, വീട്ടില്‍ എത്തിച്ചു

 ലോക്ക് ഡൗണിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിരത്തിലിറങ്ങുന്നവരെ പിടികൂടാന്‍ ഇറങ്ങിയ പൊലീസ് രണ്ട് വയസുകാരിയായ കുഞ്ഞിനെ വീട്ടില്‍ എത്തിച്ചു. മാനന്തവാടി പൊലീസാണ് കുഞ്ഞിനെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിവ് പട്രോളിംഗിനിടെയാണ് റോഡിലൂടെ തനിച്ച്‌ നടന്നു പോകുന്ന പെണ്‍ കുഞ്ഞിനെ പൊലീസ് സംഘം കണ്ടത്. ഉടന്‍ തന്നെ പൊലീസ് ഡ്രൈവര്‍ കെ ഇബ്രാഹിം, കുഞ്ഞിനെ എടുത്ത് വീട് കണ്ടെത്തി അമ്മയെ ഏല്‍പിക്കുകയായിരുന്നു.
കുഞ്ഞിനെയും കൊണ്ട് പൊലീസ് എത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്. റോഡിന്റെ വശത്തുള്ള വീട്ടില്‍ നിന്ന് കുഞ്ഞ് 50 മീറ്ററോളം നടന്നിരുന്നുവെന്ന് പൊലീസ് പറയുന്നു.

No comments