സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ധനമന്ത്രി തോമസ് ഐസക്കിന് കത്തുനല്‍കി. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് കെ.സി ജോസഫാണ് കത്തുനല്‍കിയത്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്ബത്തിക അവസ്ഥയ്ക്ക് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നാണ് കത്തിലെ പ്രധാന ആരോപണം.പ്രളയദുരിതാശ്വാസത്തിനായി എത്രരൂപചെലവാക്കിയെന്ന് വ്യക്തമാക്കമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇന്ത്യക്കാരനാണ് മരണമടഞ്ഞതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയായിരുന്നു. ഇതിനിടയില്‍ ഇന്നലെ വൈകീട്ട് അപ്രതീക്ഷിതമായി ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം അമീരി ആശുപത്രിയില്‍ നെഞ്ചു വേദനയെ തുടര്‍ന്ന് പ്രവേശിക്കപ്പെട്ട ഇന്ത്യക്കാരന്‍ മരണമടഞ്ഞിരുന്നു.

No comments