Breaking News

സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ച്‌ ധവളപത്രമിറക്കണം: ആവശ്യവുമായി കോണ്‍ഗ്രസ്

സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ച്‌ ധവളപത്രമിറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ധനമന്ത്രി തോമസ് ഐസക്കിന് കത്തുനല്‍കി. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് കെ.സി ജോസഫാണ് കത്തുനല്‍കിയത്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്ബത്തിക അവസ്ഥയ്ക്ക് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നാണ് കത്തിലെ പ്രധാന ആരോപണം.പ്രളയദുരിതാശ്വാസത്തിനായി എത്രരൂപചെലവാക്കിയെന്ന് വ്യക്തമാക്കമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

No comments