Breaking News

കൊവിഡ്: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി രാഹുല്‍ ഗാന്ധി

 കൊവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി രാഹുല്‍ ഗാന്ധി. കൊവിഡ് നിര്‍ണ്ണയ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. രോഗം സംശയിക്കുന്നവര്‍ക്ക് പുറമെ മറ്റുള്ളവരിലും പരിശോധന നടത്തണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തിലാണ് രാഹുല്‍ നിര്‍ദ്ദേശം നല്‍കിയത്. പരിശോധനാ നിരക്കിലെ കുറവ് കേന്ദ്രസര്‍ക്കാരിനെ്‌റ തന്ത്രമാണെന്നും രാഹുല്‍ ആരോപിച്ചു.
പരിശോധനാ നിരക്ക് കൂട്ടാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ടിന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി. ധാരാളം വിദേശികള്‍ എത്തുന്ന അജ്‌മേര്‍ ജില്ലയില്‍ പരിശോധന കര്‍ക്കശമാക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

No comments